02:15am 11 November 2026
NEWS
കുടുംബശ്രീ ഓണ വിപണന മേളയ്ക്ക് ഇന്ന് തിരി തെളിയും.
25/08/2025  04:13 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
കുടുംബശ്രീ ഓണ വിപണന മേളയ്ക്ക് ഇന്ന് തിരി തെളിയും.

എറണാകുളം: ജില്ലാതല ഓണം വിപണന മേള  കളമശ്ശേരി ചക്കോളാസ് ഗ്രൗണ്ടിൽ ഇന്ന് തുടക്കം കുറിക്കും. സെപ്റ്റംബർ 2 വരെ നീണ്ടുനിൽക്കുന്ന വിപണന മേള വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

സംസ്ഥാന കുടുംബശ്രീ മിഷൻ സംസ്ഥാനത്തെ  ജില്ലകളിലായി നടത്തുന്ന ഓണച്ചന്തകളുടെ ഭാഗമായാണ് എറണാകുളം ജില്ലാതല ഓണ വിപണന മേള സംഘടിപ്പിച്ചിരിക്കുന്നത്. ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ ഏഴ്  ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ജില്ലയിലെ വിവിധ സംരംഭകർ പങ്കെടുക്കുന്നു. കഫേ കുടുംബശ്രീയുടെ ഭക്ഷ്യ സ്റ്റാളുകൾ, വിവിധ ഉൽപ്പന്ന യൂണിറ്റുകളുടെ  വിപണന സ്റ്റാളുകൾ എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്.

മേളയിൽ കുടുംബശ്രീ സംരംഭകർ നിർമിക്കുന്ന ഭക്ഷ്യോത്പന്നങ്ങൾ, കാർഷിക ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവ ലഭ്യമാകും. കുടുംബശ്രീയുടെ ബ്രാൻഡഡ് ഉൽപ്പന്നങ്ങളും വിപണിയിൽ എത്തിക്കും.

ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തി കുടുംബശ്രീ ലോഗോ പതിച്ച കവറുകളിലും പാക്കിംഗിലും ഉൽപ്പന്നത്തിന്റെ പേര്, വില, ഉത്പാദന തീയതി, വിപണന കാലയളവ് എന്നിവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഓണാഘോഷവുമായി ബന്ധപ്പെട്ട വിഷരഹിത പച്ചക്കറി വിപണിയും 
 ന്യായവിലയിൽ പൂക്കളുടെ  വിപണിയും കുടുംബശ്രീ ജെ.എൽ.ജി. ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തിൽ മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

ജില്ലാതല ഓണ മേളയ്ക്ക് പുറമേ ഓരോ സി.ഡി.എസ്. മേഖലകളിലും  പഞ്ചായത്ത് തല ഓണ വിപണന മേളകൾ എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ  നേതൃത്വത്തിൽ  സംഘടിപ്പിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img